04:37am 06 September 2026
NEWS
റാങ്ക് ജേതാക്കളെ ആദരിച്ചു.
23/08/2025  04:32 PM IST
nila
റാങ്ക് ജേതാക്കളെ ആദരിച്ചു.

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള യൂണിവേഴ്സിറ്റി ബി എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. യൂണിവേഴ്സിറ്റി തലത്തിൽ 10-ാം റാങ്ക് കരസ്ഥമാക്കിയ അനഘ പി ഷാജി, എ ഗ്രേഡ് നേടിയ അഖിൽ കെ എന്നിവരെ അനുമോദിച്ചു ഗണിതശാസ്ത്ര വിഭാഗം അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനം കോളേജിലെ പൂർവ്വവിദ്യാർത്ഥിയും, പ്രൊവിഡൻസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വൈസ് പ്രിൻസിപ്പലുമായ ഡോ മാത്യൂസ് എം ജോർജ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ എബ്രഹാം എ അധ്യക്ഷത വഹിച്ചു. ഡോ റോഷ്നി റ്റി റോയ്, അർച്ചന എൻ എന്നിവർ പ്രസംഗിച്ചു. റാങ്ക് ജേതാക്കളെ പ്രതിനിധികരിച്ചു അനഘ പി ഷാജി മറുപടി പ്രസംഗം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.